04 June Sunday

അടിമുടി മാറ്റം ; ശനിയാഴ്‌ചമുതൽ പുതിയ ആദായനികുതി സമ്പ്രദായത്തിലേക്ക് രാജ്യം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


ശനിയാഴ്‌ചമുതൽ പുതിയ ആദായനികുതി സമ്പ്രദായത്തിലേക്ക് രാജ്യം കടക്കുകയാണ്. നിലവിലുള്ളതിന് പുറമേ പുതിയ സ്കീമും കൂടി ഉൾപ്പെടുന്നതാണ് സംവിധാനം . പുതിയ സ്കീമിലേക്ക് മാറുന്നവർക്ക് ഏഴ് ലക്ഷംവരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കും. എന്നാൽ, ഏഴ് ലക്ഷം കടന്നാൽ മൂന്ന് ലക്ഷം രൂപയ്ക്ക് ശേഷമുള്ളതിന് ഉയർന്ന സ്ലാബ് പ്രകാരം നികുതി നൽകണം. പഴയ സ്‌കീമിൽ തുടരാൻ  സാമ്പത്തികവർഷത്തിന്റെ ആരംഭത്തിൽ അപേക്ഷ നൽകണം. 7.27 ലക്ഷം രൂപവരെ നികുതി ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവായിട്ടില്ല

5 ലക്ഷത്തിൽ കൂടുതലുള്ള ലൈഫ്‌ ഇൻഷുറൻസ്‌ പോളിസികൾക്ക്‌ നികുതി.  (യൂലീപ്‌ പദ്ധതികൾക്ക്‌ ബാധകമല്ല)

മ്യൂച്വൽ ഫണ്ടിനും ഡി മാറ്റ്‌ അക്കൗണ്ടിനും നോമിനി നിർബന്ധം

2000 രൂപയ്ക്ക്‌ മുകളിലുള്ള മർച്ചന്റ്‌ യുപിഐ ഇടപാടിന്‌ 1.1 ശതമാനംവരെ ഫീസ്‌

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 6 ശതമാനം  ഇടപാട്‌ ഫീസ്‌ പിൻവലിക്കും

പാചകവാതകം, സിഎൻജി, പെട്രോൾ, ഡീസൽ തുടങ്ങിയവയ്‌ക്ക്‌ വിലവ്യത്യാസം

വാണിജ്യ, വ്യാവസായിക വൈദ്യുതി തീരുവ ചാർജിന്റെ അഞ്ചു ശതമാനമാകും

വസ്‌തുവിന്റെ ന്യായവിലയിൽ 20 ശതമാനം വർധന

-കെട്ടിക നികുതി കുടിശ്ശികയുടെ പിഴ രണ്ടുശതമാനമാകും-

ട്രസ്റ്റ്‌, സൊസൈറ്റി എന്നിവയുടെ രജിസ്‌ട്രേഷൻ ഫീസും പിഴയും അമ്പത്‌ ശതമാനം വർധിപ്പിക്കും-

തീറാധാരങ്ങൾക്ക്‌ ഭൂമിയുടെ വിപണി, ന്യായ വിലകളിൽ ഉയർന്നതിന്‌ എട്ടു ശതമാനം നിരക്കിൽ മുദ്രവില

ഗഹാനുകളും ഗഹാൻ ഒഴിവുമുറികളും ഫയൽ ചെയ്യുന്നതിന്‌ 100 രൂപ സർവീസ്‌ ചാർജ്‌

ജോയിന്റ്‌ ഡെവലപ്‌മെന്റിനുള്ള മുക്താറിന്റെ മുദ്രവില പരമാവധി ഒരുലക്ഷമാക്കി.

സറണ്ടർ ഓഫ്‌ ലീസ്‌ ആധാരങ്ങളുടെ ഫീസ്‌ 1000 രൂപയായി കുറയും

കെട്ടിട നമ്പർ ലഭിച്ച്‌ ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റ്‌/അപ്പാർട്ട്‌മെന്റ്‌ എന്നിവയ്‌ക്ക്‌ മുദ്രവില ഏഴുശതമാനമാകും-

-ആധാരം രജിസ്റ്റർ ചെയ്‌ത്‌ മൂന്നുമാസത്തിനകം നടത്തപ്പെടുന്ന തീറാധാരങ്ങൾക്ക്‌ മുദ്രവില നിരക്ക് ഒഴിവാകും

മാനനഷ്ടം, സിവിൽ നിയമലംഘന കേസിൽ കോടതി ഫീസ്‌ അനുവദിക്കുന്ന തുകയുടെ ഒരു ശതമാനമെന്നത്‌, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമായി മാറ്റും.

മറ്റ്‌ കോടതി വ്യവഹാരങ്ങൾക്ക്‌ കോർട്ട്‌ ഫീസ്‌ ഒരു ശതമാനം ഉയരും

കോടതി ഫീസ്‌ ഇ–-സ്‌റ്റാമ്പിങ്‌ പരിധിയിൽ

രണ്ടുലക്ഷം രൂപവരെയുള്ള മോട്ടോർ സൈക്കിളിന്റെ ഒറ്റത്തവണ നികുതിയിൽ രണ്ടുശതമാനം  വർധന

കാറുകളുടെയും സ്വകാര്യ സർവീസ്‌ വാഹനത്തിന്റെയും നികുതി ഉയരും. അഞ്ചുലക്ഷം
വരെ ഒരു 
ശതമാനം. 
5 –15 ലക്ഷംവരെ 
രണ്ട്‌ ശതമാനം. ഇതിനു 
മുകളിൽ ഒരു ശതമാനം

ഇലക്‌ട്രിക്‌ മോട്ടോർ ക്യാബ്‌, ഇലക്‌ട്രിക്‌ ടൂറിസ്റ്റ്‌ മോട്ടോർ ക്യാബ്‌ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമായി കുറയും. ഈ വാഹനങ്ങൾക്ക്‌ ആദ്യ അഞ്ചുവർഷം നൽകിയിരുന്ന 50 ശതമാനം നികുതി ഇളവ്‌ ഒഴിവാക്കി

കോൺട്രാക്ട്‌ ക്യാരേജ്‌/സ്‌റ്റേജ്‌ ക്യാരേജ്‌ വാഹനങ്ങളുടെ നികുതി 10 ശതമാനം കുറയും

റോഡ്‌ സുരക്ഷ സെസ്‌ 100 ശതമാനം ഉയരും

അൺ എയ്‌ഡഡ്‌ മേഖലയിലെ സ്‌പെഷ്യൽ സ്‌കൂളുകളുടെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ബസുകളുടെ നികുതി സർക്കാർ സ്‌കൂൾ ബസിന്‌ തുല്യമായി കുറയ്ക്കും.

ജിഎസ്‌ടിയിൽ അപ്പീൽ ഫയൽ ചെയ്യാൻ ഒരു ശതമാനം അഡീഷണൽ കോർട്ട്‌ ഫീയുടെ പരിധി 
20,000 രൂപ എന്നത്‌ പൊതുവിൽപ്പന, ആഡംബര, 
മൂല്യവർധിത നികുതി നിയമങ്ങളിലെ അപ്പീലുകൾക്കും ബാധകം

ഇ–-സ്റ്റാമ്പിങ്ങിലേക്ക്‌

സംസ്ഥാനം സമ്പൂർണ ഇ–-സ്റ്റാമ്പിങ്ങിലേക്ക്‌. ഒരുലക്ഷം രൂപവരെയുള്ള മുദ്രപത്രങ്ങൾക്കുകൂടി ഇ–-സ്റ്റാമ്പിങ് നടപ്പായി. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലകളിൽ ഒരു സബ് രജിസ്ട്രാർ ഓഫീസിൽ ഇത് നടപ്പാക്കും. മെയ് രണ്ടുമുതൽ സംസ്ഥാനവ്യാപകമാകും.

തദ്ദേശ
വകുപ്പിലെ 
മാറ്റങ്ങൾ

അനധികൃത നിർമാണം കണ്ടെത്തിയാൽ നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും. മെയ് 15നു മുമ്പ്‌ സ്വമേധയാ അറിയിച്ചാൽ പിഴ ഒഴിവാക്കും. 

കെട്ടിടം വിറ്റാൽ 15 ദിവസത്തിനകം അറിയിക്കണം

അപേക്ഷിച്ചാൽ ഉടൻ നിർമാണ പെർമിറ്റ്.

300  ചതുരശ്ര മീറ്റർവരെയുള്ള നിർമാണങ്ങൾക്ക്  ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top