21 August Wednesday

സ്വപ്ന സാഫല്യം; ബേബിക്കും മക്കൾക്കും ഇനി മോഹൻലാലിന്റെ വക "അമ്മ വീട്'ന്റെ തണൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

കൊച്ചി> സന്തോഷവാർത്ത അറിയിച്ച് ചേർത്തുപിടിക്കുമ്പോൾ താരപരിവേഷങ്ങളായിരുന്നില്ല, സാന്ത്വനത്തിന്റെ മുഖമാണ് ബേബി അവരിൽ കണ്ടത്. കയറിക്കിടക്കാൻ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിെൻറ സന്തോഷം ഉള്ളിൽ നിറയുകയായിരുന്നു അപ്പോൾ. എറണാകുളം പ്രസ്സ് ക്ലബ്ബ് ജീവനക്കാരി ബേബിക്ക് സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തങ്ങളുടെ 'അമ്മ വീട്' പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിച്ച് നൽകുന്നതിനുള്ള തുക കൈമാറുന്നതായിരുന്നു ചടങ്ങ്.

കൊച്ചിയിൽ നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽവെച്ച് വീട് പണിയാനുള്ള  തുകയുടെ ആദ്യ ഗഡു രണ്ടുലക്ഷം രൂപ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് കൈമാറി. മോഹൻലാൽ ആണ് ബേബിയുടെ വീടിന്റെ ചിലവ് വഹിക്കുന്നതു. വാടക വീട്ടിലാണ് ബേബിയും കുടുംബവും താമസിച്ചുവന്നത്. ഇതിനിടെ ഒരുവർഷം മുമ്പ് അപകടത്തിൽ ഭർത്താവ് മോഹൻകുമാർ മരണപ്പെട്ടു. വിദ്യാർഥികളായ രണ്ടുമക്കളാണ് ബേബിക്കുള്ളത്. എറണാകുളം കമ്മട്ടിപ്പാടത്തുള്ള 2.5 സെൻറ് സ്ഥലമാണ് ആകെയുള്ള ഇവരുടെ സമ്പാദ്യം.

അങ്ങനെയിരിക്കെ എറണാകുളം പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കാൻ സിനിമ താരവും അമ്മ സംഘടന പ്രസിഡന്റ്മായ മോഹൻലാൽ എത്തിയതാണ് വഴിത്തിരിവായത്. മുതിർന്ന ദൃശ്യമാധ്യമപ്രവർത്തകൻ ദീപക് ധർമടം വിഷയം മോഹൻലാലിനെ അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ അപേക്ഷ വാങ്ങുകയും അത് സ്വീകരിച്ച് തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. സംഘടനയുടെ 'അമ്മവീട്' പദ്ധതിയിലുൾപ്പെടുത്തിയതോടെ കുടുംബത്തിെന്റെ സ്വപ്നത്തിന് സാക്ഷാത്കാരമാകുകയായിരുന്നു.

സ്വന്തമായി സ്ഥലമുള്ളവർക്ക് അഞ്ച് ലക്ഷം രൂപ മുതൽമുടക്കിലാണ് വീട് നിർമിച്ച് നൽകുന്നത്. പദ്ധതിയിലൂടെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി അഞ്ച് വീടിന്റെ പണി പൂർത്തിയാക്കി താക്കോൽ ഇതിനോടകം കൈമാറി. നാല് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ചടങ്ങിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ട്രഷറർ ജഗദീഷ്, സീനിയർ ഫിലിം ജേണലിസ്റ്റ് ദീപക് ധർമ്മടം,   ജയസൂര്യ, ബാബുരാജ്, ശ്വേതാ മേനോൻ, അജു വർഗീസ്, ഉണ്ണിശിവപാൽ എന്നിവർ പങ്കെടുത്തു. സ്വന്തമായി സ്ഥലമുള്ളവർക്ക് അഞ്ച് ലക്ഷം രൂപ മുതൽമുടക്കിൽ വീട് നിർമിച്ച് നൽകുന്ന പദ്ധതിയാണിത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top