09 September Monday

ശ്രീചിത്ര ആർട്ട്‌ ഗ്യാലറിക്ക്‌ 88 വയസ്: പിറന്നാളിൽ പിറവിയെടുത്ത്‌ പുതിയ ആർട്ട്‌ ഗ്യാലറി

അജ്‌നാസ്‌ അഹമ്മദ്‌Updated: Monday Sep 25, 2023

ശ്രീചിത്ര ആര്‍ട്ട് ​ഗ്യാലറി

തിരുവനന്തപുരം > മ്യൂസിയത്തിലെ ശ്രീചിത്ര ആർട്ട്‌ ഗ്യാലറി ജനങ്ങൾക്കായി തുറന്നുനൽകി കൃത്യം 88 വർഷം പൂർത്തിയാകുന്ന അതേ ദിവസമാണ്‌ പുതിയ രാജാരവിവർമ ആർട്ട്‌ ഗ്യാലറിയും യാഥാർഥ്യമാകുന്നത്‌.1935 സെപ്‌തംബർ 25ന്‌ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീചിത്ര തിരുനാളായിരുന്നു  ശ്രീചിത്ര ആർട്ട്‌ ഗ്യാലറി സ്ഥാപിച്ചത്‌. രാജകൊട്ടാരങ്ങളിലും ദേവാലയങ്ങളിലും തടവിലാക്കപ്പെട്ട ചിത്രകലയുടെ സൗന്ദര്യം സാധാരണക്കാരിലേക്ക്‌ എത്തിച്ച രവിവർമയുടെ സൃഷ്ടികൾ അന്നുമുതൽ ലക്ഷക്കണക്കിനാളുകൾ  കണ്ടാസ്വദിച്ചു.

തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന കെട്ടിടത്തിന്‌ തൊട്ടടുത്തായുള്ള ഗ്യാലറി അതിനുള്ളിലെ ചിത്രങ്ങൾ പോലെ ചരിത്ര പ്രാധാന്യമുള്ളതാണ്‌. കെട്ടിടത്തിന്‌ 200 വർഷത്തിലധികം പഴക്കമാണ്‌ കണക്കാക്കുന്നത്‌. ആർട്ട്‌ ഗ്യാലറിയാക്കുന്നതിനുമുമ്പ്‌ ട്രാവൻകൂർ ഇൻഫർമേഷൻ സെന്ററായും അഥിതി മന്ദിരമായുമെല്ലാം ഇത്‌ ഉപയോഗിച്ചിരുന്നു.
 
രവിവർമയുടെയും സമകാലികരുടെയും ചിത്രങ്ങൾ പുതിയ ആർട്ട്‌ ഗ്യാലറിയിലേക്ക്‌ മാറുമ്പോൾ റഷ്യൻ ചിത്രകാരായ നിക്കോളാസ്‌ റോറിച്ച്‌, സ്വെറ്റോസ്ലാവ് റോറിച്ച് എന്നിവരുടെ ചിത്രങ്ങളുമായി പഴയ ഗ്യാലറി സജീവമായിത്തന്നെ തുടരും. ബംഗാൾ സ്‌കൂൾ ഓഫ്‌ ആർട്ടിന്റെയും മുഗൾ, തഞ്ചാവൂർ, രാജസ്ഥാൻ പെയിന്റിങ്ങുകളും ഇവിടെ പ്രദർശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top