17 January Friday

കൊല്ലത്ത്‌ നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ കുത്തി കൊന്നു; അയൽവാസി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

കുണ്ടറ > പെരുമ്പുഴ അഞ്ചുമുക്കിൽ നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ റോഡിൽ വച്ച് കുത്തി കൊന്നു. അഞ്ചുമുക്ക് കരിമ്പിൻകര ഉമർ കൊട്ടേജിൽ ഒമർ ഷെരീഫിന്റെ ഭാര്യ ഷൈല (40) ആണ് കൊല്ലപ്പെട്ടത്. അഞ്ചുമുക്ക് കരിമ്പിൻകര കുന്നുംപുറത്ത് വീട്ടിൽ അലിയാരുടെ മകൻ അനീഷ് (32)നെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. 11ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

രാവിലെ ഇളയ കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാൻ പോയി മടങ്ങി വന്ന ഷൈലയെ വഴിയിൽ കാത്ത് നിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി നിരവധി കുത്ത് ഏറ്റ് ഷൈല റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ കുണ്ടറ പൊലീസ് ഷൈലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷൈലയെ കുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിൽ കയറി കഴുകിയ ശേഷം സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതി പൊലീസിനെ കണ്ടപ്പോൾ ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top