17 February Sunday

മുഴുവൻസമയ സുരക്ഷവേണം: കനക ദുർഗയും ബിന്ദുവും സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

കൊച്ചി> മുഴുവൻസമയ സുരക്ഷ വേണമെന്ന‌് ആവശ്യപ്പെട്ട‌് കനക ദുർഗയും ബിന്ദുവും സുപ്രീംകോടതിയിൽ ഹർജി നൽകി. ജീവന് ഭീഷണിയുണ്ടെന്ന‌് ഇരുവരും കോടതിയെ അറിയിച്ചു. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആണ് ഹർജി അടിയന്തിരമായി കേൾക്കണം എന്ന് ആവശ്യപ്പെട്ടത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം, എല്ലാവർക്കും സുരക്ഷ നൽകാൻ നിർദേശിക്കണം എന്നും ഹർജിയിൽ ആവശ്യമുണ്ട‌്.

ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന‌് ബിന്ദു. ദളിത് വിഭാഗക്കാരിയായ തന്റെ സന്ദർശന ശേഷം ശുദ്ധിക്രിയ നടത്തിയത് കോടതി വിധിയുടെ ലംഘനമെന്നും ബിന്ദു പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top