23 August Friday

നെടുങ്കണ്ടം കസ‌്റ്റഡി മരണം: സിബിഐ അന്വേഷണത്തിനായി കുടുംബം ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി
നെടുങ്കണ്ടം കസ‌്റ്റഡി മരണക്കേസിൽ അന്വേഷണം സിബിഐക്ക‌് വിടണമെന്നും ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട‌് മരിച്ച രാജ‌്കുമാറിന്റെ ഭാര്യ വിജയയും മക്കളും ഹൈക്കോടതിയെ സമീപിച്ചു. രാജ‌്കുമാർ പ്രതിയായ ഹരിത ഫിനാൻസ‌് തട്ടിപ്പുകേസും സിബിഐ അന്വേഷിക്കണമെന്ന‌് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്. രാജ‌്കുമാറിന്റെ അമ്മ, ഭാര്യ, മക്കൾ എന്നിവർക്ക‌് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഇടക്കാല ധനസഹായമായി പത്തുലക്ഷം രൂപ വീതം ഉടൻ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.

രാജ‌്കുമാറിൽനിന്ന‌് പൊലീസ‌് പിടിച്ചെടുത്ത 72,000 രൂപയും പൊലീസ‌് വീട്ടിൽനിന്ന‌് എടുത്തുകൊണ്ടുപോയ ബാങ്ക‌് പാസ‌് ബുക്കുകളും തിരികെ നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top