31 March Tuesday

നെടുങ്കണ്ടം കസ്റ്റഡിമരണം: ഒന്നാം പ്രതി എസ്‌ ഐ സാബു അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

കൊല്ലപ്പെട്ട രാജ്‌കുമാർ

കൊച്ചി> നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി എസ് ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ  റോയി  പി വർഗീസ്, സിപിഒ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ എം ജയിംസ്  എന്നിവരെ  നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.  കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.
 


പ്രധാന വാർത്തകൾ
 Top