19 September Thursday

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്ഐ കെ എ സാബുവിന് ഹൈക്കോടതി ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കൊച്ചി> നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയും എസ്ഐയുമായ കെ എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40000 രൂപയുടെ രണ്ട് ആൾ ജാമ്യം. എല്ലാ തിങ്കളാഴ്ച്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാവണം. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

ഈ കേസിൽ പ്രതിക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top