17 September Tuesday

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

തൊടുപുഴ> നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നും നാലും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ  ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി  തള്ളി. നെടുങ്കണ്ടം മുൻ എസ്ഐ സാബുവിന്റെയും പൊലീസ് ഡ്രൈവർ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.

ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ് ചെയ്ത എഎസ്ഐ  റോയി  പി വർഗീസ്, സിപിഒ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ എം ജയിംസ്  എന്നിവരെ  പീരുമേട് കോടതി ദേവികുളം സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡി മരണത്തിൽ ഇതുവരെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


പ്രധാന വാർത്തകൾ
 Top