20 August Tuesday

Video- മുഖ്യമന്ത്രി വാക്കുപാലിച്ചു; ഇത്രയും വേഗം സഹായം അനുവദിച്ചുതന്നതിൽ സർക്കാരിനോട് നന്ദി അറിയിച്ച‌് രാജ‌്കുമാറിന്റെ അമ്മ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

തിരുവനന്തപുരം> നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലിയും മൂന്നു മക്കൾക്കും അമ്മക്കുമായി 16 ലക്ഷം രൂപയും സഹായം അനുവദിച്ചതിൽ സർക്കാരിനോട് നന്ദി അറിയിച്ച് രാജ്‌കുമാറിന്റെ കുടുംബം. "മുഖ്യമന്ത്രി ഞങ്ങൾക്കുതന്ന വാക്ക് പാലിച്ചു. കരഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയോട് കാര്യങ്ങൾ പറഞ്ഞത്. ആരും തിരിഞ്ഞുനോക്കാനില്ലാതായപ്പോൾ ഇത്രയധികം സഹായം തന്നതിൽ സർക്കാരിനോടും മുഖ്യമന്ത്രിയോടും നന്ദി അറിയിക്കുന്നു'വെന്ന് രാജ്‌കുമാറിന്റെ അമ്മ പ്രതികരിച്ചു.

"ഇത്രയും പെട്ടെന്നുതന്നെ സഹായം അനുവദിച്ചുതന്നതിൽ സർക്കാരിനോട് നന്ദിയുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി കൊടുത്തത്. താമസം വരാതെത്തന്നെ എല്ലാ കാര്യത്തിലും തീരുമാനം എടുത്തു. രാജ്‌കുമാറിന്റെ മരണത്തിൽ പ്രതികളായിട്ടുള്ളവരെ എത്രയും വേഗം കണ്ടെത്തി സർക്കാർ അവർക്ക് ശിക്ഷ വാങ്ങികൊടുക്കുമെന്നും വിശ്വാസമുണ്ടെന്ന്' രാജ്‌കുമാറിന്റെ ഭാര്യ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top