Deshabhimani

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 06:12 PM | 0 min read

തിരുവനന്തപുരം > വയനാടിന് കൈത്താങ്ങാകാൻ സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സഹായവുമായെത്തുന്നത്. നടി നയൻതാരയും പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20 ലക്ഷം രൂപയാണ് നൽകിയത്. തങ്ങളുടെ നിർമാണക്കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ പേരിലാണ് തുക സംഭാവന ചെയ്‌തത്. വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് സാമ്പത്തിക സഹായത്തിന്റെ വിവരം വിഘ്‌നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

നിരവധി താരങ്ങൾ ​വയനാടിന് സഹായവുമായി രം​ഗത്തെത്തിയിരുന്നു. നടൻമാരായ മോഹൻലാലും ടൊവിനോ തോമസും 25 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ആ​ദ്യഘട്ടമായി 35 ലക്ഷം രൂപയും കൈമാറി. കമൽഹാസൻ - 25 ലക്ഷം, വിക്രം - 20 ലക്ഷം, സൂര്യ, ജ്യോതിക, കാർത്തി- 50 ലക്ഷം, രശ്മിക മന്ദാന- 10 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ നൽകിയത്. നടൻ ആസിഫ് അലിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.
 



deshabhimani section

Related News

0 comments
Sort by

Home