ദമ്മാം > നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് “സമ്മർ ഇൻ ദമ്മാം” ഫൈസലിയയിൽ വച്ച് സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സഫീന താജ് ഉദ്ഘാടന സെഷൻ നിയന്ത്രിച്ചു. റാക്ക കുടുംബ വേദി അംഗങ്ങളായ ഷേയ്ക്ക് ദാവൂദ്, റുബീന എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കൺവീനർ ടോണി എം ആന്റണി സ്വാഗതം ആശംസിക്കുകയും ക്യാമ്പിനെകുറിച്ച് വിശദീകരിക്കുകയും ചെയ്തു. നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം ആശംസ പറഞ്ഞു. ഇരുന്നൂറോളം കുട്ടികളും 150ഓളം കുടുംബങ്ങളും ക്യാമ്പിന്റെ ഭാഗമായി. 25ഓളം ഗായകർ ചേർന്നുള്ള സ്വാഗതഗാനത്തോടെയാണ് സമ്മർ ക്യാമ്പ് ആരംഭിച്ചത്.
മുഹമ്മദ് ഹാരിസ് നയിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ്, മെന്റലിസ്റ്റ് മഹേഷ് കാപ്പിൽ നയിച്ച മൈൻഡ് പവർ വർക്ക് ഷോപ്പ്, ജയൻ തച്ചൻമ്പാറ നയിച്ച നാടക പരിശീലന കളരി, മെമ്മറി ഗെയിമുകളുമായി ദീപക് പോൾ, കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്‍തങ്ങളായ ഗെയിംസുകൾ, നാടൻ പാട്ടുകൾ, സമാപന സമ്മേളനം, കലാപരിപാടികൾ എന്നിവ സമ്മർ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായി. സമ്മർ ക്യാമ്പിന്റെ ഭാഗമായി രസകരമായ മുഹൂർത്തങ്ങളും ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയ പത്രവും പ്രസിദ്ധീകരിച്ചു.
കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, രഞ്ജിത് വടകര, നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, നവോദയ വൈസ് പ്രസിഡൻ്റ് മോഹനൻ വെള്ളിനേഴി എന്നിവർ പങ്കെടുത്തു. ഉണ്ണി എങ്ങണ്ടിയൂർ, അമൽ ഹാരിസ്, നരസിംഹൻ, സുരേഷ് കൊല്ലം,മനോജ് പുത്തൂരാൻ, ശ്രീകാന്ത് വാരണാസി, ജോഷി,സൂര്യ മനോജ്,ശരണ്യ ക്യഷ്ണദാസ്, അഡ്വ ആർ ഷഹന, ജയകുമാർ ജുബൈൽ, അബ്ദുൽ ലത്തീഫ് വിവിധ പരിപാടികൾക്ക് എന്നിവർ നേതൃത്വം നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..