Deshabhimani

നവീന്‍ ബാബുവിന് വിട നല്‍കി ജന്മനാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 05:12 PM | 0 min read


പത്തനംതിട്ട
കണ്ണൂർ മുൻ എഡിഎം പത്തനംതിട്ട മലയാലപ്പുഴ താഴം കാരുവള്ളിൽ നവീൻ ബാബുവിന്റെ സംസ്‌കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ പത്തോടെ പത്തനംതിട്ട കലക്‌ടറേറ്റിൽ പൊതുദർശനത്തിന്‌ വച്ചു.

മന്ത്രിമാരായ വീണാ ജോർജ്‌, കെ രാജൻ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ പ്രമോദ്‌ നാരായൺ, മാത്യു ടി തോമസ്‌, കൊടിക്കുന്നിൽ സുരേഷ്‌ എംപി, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ്‌ അയ്യർ, കലക്‌ടർമാരായ എസ്‌ പ്രേംകൃഷ്‌ണൻ, എൻ എസ്‌ കെ ഉമേഷ്‌ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

പകൽ പതിനൊന്നോടെ വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. കെ യു ജനീഷ്‌ കുമാർ എംഎൽഎ, അടൂർ പ്രകാശ്‌ എംപി തുടങ്ങി നിരവധിയാളുകൾ വീട്ടിലും അന്ത്യാഞ്ജലി അർപ്പിച്ചു.പകൽ മൂന്നരയ്‌ക്ക്‌ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളും സഹോദരപുത്രനും ചേർന്ന്‌ ചിതയ്‌ക്ക്‌ തീകൊളുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home