24 October Thursday

VIDEO - ഒരുമകൊണ്ടു പെരുമ നൽകിയ കേരളം; ഇത് സമാനതകൾ ഇല്ലാത്ത സഞ്ചാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ഒരുമകൊണ്ടു നാടിനു പെരുമ നൽകിയ വലിയൊരു രക്ഷാദൗത്യത്താൽ കേരളം മഹാപ്രളയത്തെ ജയിച്ചുകഴിഞ്ഞു. ഇതിനിടെ, എല്ലാ വേർതിരിവുകളും  ഇല്ലാതാക്കി ഐക്യവും ലക്ഷ്യബോധവും കൊണ്ടു പുനർജനിച്ചതു പുതിയൊരു കേരളംതന്നെയാണ്. മനുഷ്യരെല്ലാവരും ഒരുപോലെ സ്നേഹത്തിന്റെ സംഗീതം കേട്ടിരുന്ന മാവേലിനാടിന്റെയും മുഖമുദ്ര ഇതുതന്നെയായിരുന്നില്ലേ? പക്ഷേ, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളെയും തകർത്തിട്ടാണു തിരിച്ചുപോവുന്നത്. അതുകൊണ്ടുതന്നെ, നവകേരളത്തിന്റെ നിർമിതിയാണു നമുക്കു മുന്നിലുള്ള ഏറ്റവും സുന്ദരമായ സ്വപ്നം; ഏറ്റവും കടുത്ത വെല്ലുവിളിയും.

ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് മിഷൻ, ആർദ്രം തുടങ്ങി നാല് പദ്ധതികളാണ് നവകേരളം മിഷനിൽ ഉള്ളത്. അതിവേഗം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ അവതരിപ്പിക്കുകയാണ് ''നവകേരളം'' എന്ന നാലര മിനിറ്റ് വീഡിയോയിൽ. റോണി മനുവേൽ ജോസഫ് ആണ് സംവിധാനം, സഹ സംവിധാനം ജോയൽ കൂവ്വല്ലൂര്, കാമറ ബില്ലു ടോം മാത്യു, എഡിറ്റർ ഹരി ദേവകി, സൂരജ് എസ് കുറുപ്പാണ് സംഗീതം, വരികൾ സാം മാത്യു എ ഡി, കോസ്റ്റും മഷെർ ഹംസ, രശ്മി രാഘവൻ, റോസ്മേരി ജോഷി, നീരജ് രവി, അരവിന്ദ് പുതുശ്ശേരി, ഹൃദുൽരാജ് കെ,  അഭിരാമി രാജാമണി, രജത് രാജഗോപാൽ, ആർ അനീഷ് തുടങ്ങിയവരാണ് അണിയറയിൽ.


പ്രധാന വാർത്തകൾ
 Top