24 October Thursday

"തരൂർ മലയാളപത്രം വായിക്കാത്തതുകൊണ്ടാണ്‌ എന്റെ മടങ്ങിവരവ്‌ അറിയാഞ്ഞത്‌; പാരമ്പര്യത്തിന്‌ സർട്ടിഫിക്കറ്റ്‌ എഴുതാൻ തരൂർ ആയിട്ടില്ല': മുരളീധരന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

തിരുവനന്തപുരം > മോഡി അനുകൂല പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളിൽ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ മുരളീധരന്‍ എം പി. മലയാളത്തിലെ പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസിലെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂവെന്ന്, മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് തരൂര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മുരളീധരന്‍ ഇപ്പോള്‍ ആഞ്ഞടിച്ചിരിക്കുന്നത്.

'കെ കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സര്‍ട്ടിഫിക്കറ്റ് എഴുതാന്‍ ശശി തരൂര്‍ ആയിട്ടില്ല. തരൂര്‍ തെറ്റ് മനസിലാക്കണം. നേരത്തെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം; മുരളീധരന്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top