നാദാപുരം> നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച കാസർക്കോട് അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത് സഞ്ചരിച്ച കാർ ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു. ശനി രാത്രിയാണ് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ റോഡരികിൽനിന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
മരണം സംബന്ധിച്ച് അന്വേഷകസംഘത്തിന് നരിക്കാട്ടേരി സ്വദേശിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നും എത്തിയ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയത്. കാറിൽ കൂടെയുണ്ടായിരുന്ന കണ്ണൂർ കേളകം സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..