14 July Tuesday

കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ : മുഖ്യമന്ത്രിയുടേത്‌ സമയോചിത ഇടപെടൽ ‐ എൻ റാം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ആദ്യ കോവിഡ്‌ രോഗിയെ കണ്ടെത്തിയതു മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമയോചിത ഇടപെടലാണ്‌ കേരളത്തിൽ രോഗനിയന്ത്രണം സാധ്യമാക്കുന്നതിനും മരണനിരക്ക്  കുറയ്‌ക്കുന്നതിനും വഴിയൊരുക്കിയതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. ഒരു ചുവടുപോലും തെറ്റാതെയാണ് പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാനം നടത്തിയതെന്നും ഹിന്ദു ഗ്രൂപ്പ്‌ ഓഫ്‌ പബ്ലിക്കേഷൻസ് അധ്യക്ഷനും ‘ദ ഹിന്ദു’ മുൻ  എഡിറ്ററുമായ എൻ റാം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  ഇംഗ്ലീഷ് മാസിക ‘കേരള കോളിങ്ങി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണം. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം ആശ്വാസം പകരുന്നതായും‌ എൻ  റാം ലേഖനത്തിൽ പറഞ്ഞു.

രാജ്യാന്തര പ്രശസ്തനായ ചിത്രകാരൻ  ബോസ്‌ കൃഷ്‌ണമാചാരി, കവി സച്ചിദാനന്ദൻ, സാമ്പത്തിക–- നരവംശ ശാസ്ത്രജ്ഞൻ ഡോ. ജെയ്സൺ ഹിക്കൽ തുടങ്ങിയവർ കോവിഡ് പശ്ചാത്തലത്തിൽ എഴുതിയ ലേഖനങ്ങളും കേരള കോളിങ്‌ മെയ് ലക്കത്തിലുണ്ട്‌.


പ്രധാന വാർത്തകൾ
 Top