കണ്ണൂർ> കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ലെന്നും ഗ്യാരണ്ടി സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനുള്ള മൂലധനം കണ്ടെത്താനാണ് കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.
ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങളുണ്ടായാൽ പരിഹരിച്ച് മുന്നോട്ടുപോകുകയാണുവേണ്ടത്. അതിന്റെ പേരിൽ സിപിഐ എമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..