19 May Thursday

ജനങ്ങളെ അണിനിരത്തി കെ റെയില്‍ പദ്ധതി നടപ്പാക്കും: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മലപ്പുറം> ജനങ്ങളെ അണിനിരത്തി കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. മലപ്പുറത്ത് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡിപിആറിനെ സംബന്ധിച്ച് ആശങ്കവേണ്ട. ഡിപിആറില്‍ പറഞ്ഞത് അതേപോലെ നടപ്പിലാക്കുകയല്ല ചെയ്യുക. ചര്‍ച്ച നടത്തി ആവശ്യമായ മാറ്റം വരുത്തും. പ്രയോഗികമായ കാര്യങ്ങളാണ് നടപ്പിലാക്കുക. അല്ലാതെ ഡിപിആര്‍ മുറുകെ പിടിക്കില്ല. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണും. നഷ്ടപരിഹാര പാക്കേജുകളുടെ കാര്യത്തിലും ആശങ്ക വേണ്ട. ദേശീയപാതയിലും മികച്ച പാക്കേജ് കെ റെയിലില്‍ ഉണ്ടാകുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top