06 July Wednesday

മുഴപ്പിലങ്ങാട്‌ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കണ്ണൂർ> കണ്ണൂർ> മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  വിജയിച്ചു. എൽഡിഎഫിന്‌  457 വോട്ടും യു ഡി എഫിന്‌ 420വോട്ടും കിട്ടി.

മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.  നിലവിലുണ്ടായിരുന്ന എല്‍ഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്.  പി പി ബിന്ദു (യുഡിഎഫ്‌),  സി രൂപ (ബിജെപി) എന്നിവരായിരുന്നു  മറ്റുസ്ഥാനാർഥികൾ.  

മാങ്ങാട്ടിടം പഞ്ചായത്ത്‌ അഞ്ചാം വാർഡായ നീർവേലിയിൽ  ബിജെപിയിലെ ഷിജു ഒറോക്കണ്ടി ബിജെപി വിജയിച്ചു. ബിജെപിയിലെ   സി കെ ഷീനയുടെ നിര്യാണത്തെതുടർന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.  കേളോത്ത് സുരേഷ് കുമാറായിരുന്നു  എൽഡിഎഫ് സ്ഥാനാർഥി.  എം പി മമ്മൂട്ടി (യുഡിഎഫ്),  ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റുസ്ഥാനാർഥികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top