തിരുവനന്തപുരം> തലസ്ഥാനത്ത് കോർപറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ അജിത് രവീന്ദ്രൻ 203 വോട്ടിന് കോൺഗ്രസിലെ ആർ ലാലനെ പരാജയപ്പെടുത്തി. എൽഡിഎഫ് കൗൺസിലറായിരുന്ന ടി പി റിനോയിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറിയുമാണ് അജിത്.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ കനാറാ വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ എ അപർണ 12 വോട്ടിനാണ് വിജയിച്ചത്. വി എൽ രേവതിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..