29 February Saturday

മുത്തൂറ്റ്‌ ഫിനാൻസ്‌ സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമെന്ന്‌ നിരീക്ഷകനോട്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

കൊച്ചി > മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ സമരം ഒത്തുതീർക്കുന്നതിന് അനുരജ്ഞനശ്രമം നടത്താൻ നിരീക്ഷകനോട് ഹൈക്കോടതി നിർദേശിച്ചു. കോടതി നിയോഗിച്ച നിരീക്ഷകൻ അഡ്വക്കറ്റ് ലിജി പി വടക്കേടത്തിനോട് ഒത്ത് തീർപ്പിനു ശ്രമിക്കാൻ കോടതി വാക്കാൽ നിർദേശിച്ചത്. ലേബർ കമ്മിഷണർ നടത്തിയ ആദ്യ ചർച്ചയിൽ തിരുമാനമായില്ലന്നും അടുത്ത ചർച്ച ഈ മാസം 20 ന് നടക്കുമെന്നും നിരീക്ഷകൻ കോടതിയെ അറിയിച്ചു.

മുത്തൂറ്റ് ഫിനാൻസ് ശാഖകൾക്കും ജീവനക്കാർക്കും സംരക്ഷണം തേടി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top