24 October Thursday

മുത്തൂറ്റ്‌ ബ്രാഞ്ചുകളിൽ പുറമേനിന്നുള്ള ജീവനക്കാരെ ജോലിക്ക്‌ കയറ്റരുതെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

കൊച്ചി> തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റിന്റെ 10 ബ്രാഞ്ചുകളിൽ പുറമെ നിന്നുള്ള ജീവനക്കാരെ കൊണ്ടുവന്ന് ജോലിയെടുപ്പിക്കരുതെന്ന് മാനേജ്മെന്റിന് ഹൈക്കോടതി നിർദേശം നൽകി.

പൊലിസ് സംരക്ഷണം തേടി മൂന്ന് ജില്ലകളിൽ നിന്നുള്ള ബ്രാഞ്ചുകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് നിർദേശം. സമാധാനപരമായി ബ്രാഞ്ചിന് മുന്നിൽ സമരം ചെയ്യുന്നതിന് തൊഴിലാളികൾക്ക് തടസമില്ല.

 ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സംരക്ഷണം നൽകണം. ഒത്തുതീർപ്പ്‌ ചർച്ചകളിൽ മാനേജ്മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top