Deshabhimani

മുനമ്പത്തെ കരമടയ്‌ക്കൽ ; എതിർത്ത്‌ പ്രമേയം അവതരിപ്പിച്ചത്‌ ലീഗ്‌ നേതാവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 11:50 PM | 0 min read


കൊച്ചി
മുനമ്പത്തെ താമസക്കാർക്ക്‌ കരമടയ്‌ക്കാൻ അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച  പ്രത്യേക ഉത്തരവിനെതിരെ വഖഫ്‌ ബോർഡിൽ പ്രമേയം അവതരിപ്പിച്ചത്‌ മുസ്ലിംലീഗ്‌ നേതാവ്‌ എം സി മായിൻഹാജി. മുനമ്പത്തെ താമസക്കാർ അന്യരാണെന്നും അവർക്ക്‌ കരമടയ്‌ക്കാൻ അനുമതി നൽകുന്നത്‌ വഖഫ്‌ ബോർഡിന്‌ ചീത്തപ്പേരുണ്ടാക്കുമെന്നും പരാമർശിക്കുന്ന പ്രമേയമാണ്‌ അവതരിപ്പിച്ചത്‌. അന്യാധീനപ്പെട്ട  ഭൂമി 2019ൽ പാണക്കാട്‌ റഷീദലി തങ്ങൾ തിരിച്ചുപിടിച്ച കാര്യവും 2022 ഒക്‌ടോബർ 18ന്‌ ബോർഡിന്‌ നൽകിയ പ്രമേയത്തിൽ പറയുന്നു.

2022 ജൂലൈ 20ന്‌ റവന്യുമന്ത്രി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുനമ്പത്തുകാർക്ക്‌ നികുതിയടയ്‌ക്കാൻ അനുമതി നൽകാൻ തീരുമാനം.

ഇത്‌ ഏതുവിധേനയും തടയാനാണ്‌ അത്യപൂർവ സന്ദർഭങ്ങളിൽ മാത്രം ബോർഡ്‌ യോഗത്തിൽ അനുവദിക്കുന്ന പ്രമേയാവതരണം ലീഗ്‌ നേതാവ്‌ നടത്തിയത്‌. ബോർഡിലെ വഖഫ്‌ മുതവല്ലിമാരുടെ പ്രതിനിധിയാണ്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായ  മായിൻഹാജി.



deshabhimani section

Related News

0 comments
Sort by

Home