26 March Tuesday

മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചർച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചർച്ച നടത്തിയത്‌ യുഡിഎഫിന്റെ  അറിവോടെയാണെന്ന്‌ എൽഡിഎഫ്‌ പൊന്നാനി മണ്‌ഡലം സ്‌ഥാനാർത്ഥി  പി വി അൻവർ.  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അൻവർ പറഞ്ഞു.

പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവർ ആര്‍എസ്എസുമായി കൂട്ടുകൂടുമെന്നും സമുഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്റെതെന്നും അന്‍വര്‍ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top