21 October Monday

മോഡി സ്‌തുതി: തരൂരിനെതിരെ മിണ്ടാനില്ലെന്ന്‌ ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

കോഴിക്കോട്‌ >  മോഡിയെ സ്‌തുതിച്ച കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപിക്കെതിരെ പ്രതികരിക്കാനില്ലെന്ന്‌ മുസ്ലിംലീഗ്‌. വിവാദ വിഷയത്തിൽ ലീഗിനൊന്നും പറയാനില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭിന്നിപ്പ്‌ ഹൈലൈറ്റ്‌ ചെയ്യാനില്ല. വിഷയം കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും  ദേശീയ രാഷ്‌ട്രീയ കാര്യസമിതി യോഗശേഷം വാർത്താസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതേക്കുറിച്ച്‌ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
കശ്‌മീരിലേക്ക്‌ പോകൻ ലീഗ്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. കശ്‌മീരടക്കമുള്ള വിഷയമുയർത്തി ഡൽഹിയിൽ ധർണ നടത്തും. ‘ഭയരഹിത ഇന്ത്യ, എല്ലാവർക്കും ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി പ്രചരണം സംഘടിപ്പിക്കുമെന്നും പറഞ്ഞു.
ലീഗ്‌ ഹൗസിൽ ചേർന്ന രാഷ്‌ട്രീയ കാര്യ സമിതിയിൽ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌തങ്ങൾ അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ്‌  കെ എം ഖാദർ മൊയ്‌തീൻ സംസാരിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top