31 January Tuesday

VIDEO:- കോൺ​ഗ്രസുമായി സംഘർഷം; നടുറോഡിൽ വടിവാളുമായി മുസ്ലീംലീഗ് നേതാവിന്റെ വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022

മലപ്പുറം> മലപ്പുറത്ത് നടുറോഡിൽ വടിവാളുമായെത്തി ലീ​ഗ് നേതാവിന്റെ വെല്ലുവിളി. കോട്ടക്കൽ എടരിക്കോട് ചുടലപ്പാറയിലാണ് സംഭവം. പ്രദേശത്ത് കോൺ​ഗ്രസും മുസ്ലീംലീ​ഗും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എസ്‌ടിയു നേതാവ് മൊയ്‌ദീൻ കുട്ടി വടിവാളുമായി ന​ഗരത്തിലെത്തി വെല്ലുവിളി നടത്തിയത്.

സംഘർഷത്തെ തുടർന്ന് എടരിക്കോട് പഞ്ചായത്തിലെ യുഡിഎഫ് സംവിധാനത്തിൽ നിന്ന് ലീ​ഗ് പിന്മാറിയതായി നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. ഇരു പാർട്ടികളിലെയും ജില്ലാ നേതൃത്വം ഇടപ്പെട്ട് പ്രശ്ന‌ പരിഹാരത്തിനുള്ള നടപടി കൈകൊള്ളാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ലീ​ഗ് നേതാവിന്റെ വെല്ലുവിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top