18 April Sunday

മുസ്ലിംലീഗിന്‌ അധികസീറ്റു നൽകുന്നതിനെതിരെ കെപിസിസി ട്രഷറർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

തൃശൂർ> മുസ്ലിംലീഗിന് കൂടുതൽ സീറ്റ്  നൽകുന്നതിനെതിരെ കെപിസിസി ട്രഷറർ രംഗത്ത്‌.  കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയർമാൻകൂടിയായ  കെ  കെ  കൊച്ചുമുഹമ്മദാണ്‌ പ്രതിഷേധവുമായി ‌  കെപിസിസി പ്രസിഡന്റ്‌  മുല്ലപ്പള്ളി രാമചന്ദ്രന്‌ കത്തയച്ചത്‌.  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും ഉമ്മൻചാണ്ടിക്കും കത്തയച്ചു.

മുസ്ലിംലീഗിന് നിലവിൽ 23സീറ്റുണ്ട്. അതായത് മൊത്തം സീറ്റിന്റെ 16.42 ശതമാനം. മലപ്പുറത്ത്‌ 16ൽ 12സീറ്റും  ലീഗിനാണ് നൽകുന്നത്–- 75ശതമാനം സീറ്റ്. മലപ്പുറത്ത്‌ മുസ്ലം സമുദായം ജനസംഖ്യയുടെ 70ശതമാനത്തിൽ  താഴെയാണ്. തെക്കൻ കേരളത്തിൽ  ലീഗിന് കാര്യമായ  സ്വാധീനമില്ല.  അവിടെയും   ലീഗ്  അധിക സീറ്റുകൾ ആവശ്യപ്പെടുന്നത് അനുവദിക്കരുത്‌. ലീഗിന്‌ കൂടുതൽ സീറ്റ്‌ നൽകുന്നതിലുടെ  യുഡിഎഫിലെ മറ്റു കക്ഷികളിലെ മുസ്ലിം സമുദായക്കാർക്ക്‌ അവസരം നഷ്ടപ്പെടുകയാണെന്നും കത്തിൽ പറയുന്നു. 

കേരളത്തിലെ ജനസംഖ്യയുടെ 26.5ശതമാനമാണ്‌  മുസ്ലിം സമുദായം.   മുസ്ലിം ലീഗിൽ 99.9 ശതമാനവും മുസ്ലിം സമുദായക്കാരാണ്‌.  മുസ്ലിം സമുദായത്തിൽനിന്നുള്ളവരെയാണ് ലീഗ് സ്ഥാനാർഥികളാക്കുന്നത്. സാമുദായിക അനുപാതമനുസരിച്ച് യുഡിഎഫിൽ കോൺഗ്രസ്‌ ഉൾപ്പെടെ പത്തു ശതമാനം പേരെയാണ്‌ മുസ്ലിം സമുദായത്തിൽ നിന്നും സ്ഥാനാർഥികളാക്കുന്നത്. ഇനിയും   ലീഗിന് സീറ്റ് വർധിപ്പിച്ചാൽ   ആനുപാതികമായി കോൺഗ്രസ്‌ ഉൾപ്പെടെയുള്ള ഘടക കക്ഷികളിൽനിന്നും മുസ്ലിം സമുദായത്തിൽനിന്നുള്ളവർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാകും. വർഷങ്ങളായി കോൺഗ്രസിലെ  മുസ്ലിം സമുദായത്തിൽനിന്നുള്ള നേതാക്കന്മാരെ സ്ഥാനാർഥികളാക്കാൻ പല കാരണങ്ങളാൽ കഴിഞ്ഞിട്ടില്ലെന്നും കത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top