06 December Friday

സഭയിലെ കോലീബി സഖ്യത്തിൽ ലീഗിൽ സംഘർഷം; എൻഡിഎയുടെ സമയം വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് എം കെ മുനീർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

തിരുവനന്തപുരം> നിയമസഭയിലെ എൻഡിഎ അംഗങ്ങളുടെ ചർച്ചക്ക് അനുവദിച്ച സമയം ലീഗ് എംഎൽഎ എൻ ഷംസുദ്ധീൻ വാങ്ങിയത് ലീഗിൽ സംഘർഷത്തിന് വഴിയൊരുക്കുന്നു. സംഭവത്തിന് പിന്നാലെ സഭയിലെ എൻഡിഎയുടെ സമയം വാങ്ങാൻ ലീഗ് പാർലമെന്ററി പാർടി തീരുമാനിച്ചിട്ടില്ലെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷിനേതാവ് എം കെ മുനീർ കത്ത് പുറത്തിറക്കി.

ഇന്ന് നിയമസഭയിൽ എൻഡിഎയുടെയോ ബിജെപിയുടെയോ സമയം മുസ്ലീം ലീഗ് മെമ്പർമാർക്ക് സംസാരിക്കാൻ വാങ്ങുന്ന ഒരു തീരുമാനവും പാർലമെന്ററി പാർടി എടുത്തിട്ടില്ല. പാർടി ലീഡർ എന്ന നിലയ്ക്ക് അനുവാദം നൽകിയിട്ടില്ലെന്നും കാണിച്ചാണ് മുനീർ കത്തിറക്കിയത്. വിഷയം ലീഗിൽ രൂക്ഷമായ സംഘർഷത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ് മുനീറിന്റെ കത്തിലൂടെ പുറത്താകുന്നത്.

സംഭവത്തിൽ ഒരു വിഭാഗം ലീഗ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് മുനീറിന്റെ വിശദീകരണം. ലീഗും ബിജെപിയും തമ്മിലുള്ള ധാരണയാണ് ഇതുവഴി പുറത്താകുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എൻഡിഎ അംഗങ്ങളായ ഓ രാജഗോപാലിന്റെയും പി സി ജോർജിന്റെയും സമയമാണ് ലീഗ് എംഎൽഎ എൻ ഷംസുദ്ധീൻ വാങ്ങിയത്. സംഭവം സഭയിൽ വലിയ ചർച്ചക്കാണ് വഴിയൊരുക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top