27 March Monday

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട്‌ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കോഴിക്കോട്‌ > മദ്യ ലഹരിയിൽ സുഹൃത്തിനെ കത്തി കൊണ്ട്‌ കുത്തിയ കേസിൽ ലീഗ്‌ നേതാവായ മുൻ എംഎൽഎയുടെ മകൻ അറസ്‌റ്റിൽ. ഇസ്‌ഹാഖ്‌ കുരിക്കളുടെ മകൻ മുഹമ്മദ്‌ മൊയ്‌തീൻ കുരിക്കളെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ജനുവരി അഞ്ചിന്‌ കുതിരവട്ടത്ത്‌ വെച്ചാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾക്കിടെ വാക്ക്‌ തർക്കമുണ്ടായി. തുടർന്ന്‌ വിനീഷ്‌ മൂസയെന്ന സുഹൃത്തിനെ കത്തി കൊണ്ട്‌ കുത്തിയെന്നാണ്‌ കേസ്‌. ഞായർ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാൾ നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മുഹമ്മദ്‌ മൊയ്‌തീൻകുരിക്കളെ കോടതിയിൽഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top