10 November Sunday

ചെത്തുതൊഴിലാളിയെ കല്ലിനിടിച്ച് കൊന്നു; അയൽവാസി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ബിജു

ചാമംപതാൽ>  ചെത്തുതൊഴിലാളിയായ വയോധികനെ അയൽവാസി കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിച്ചുകൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു(57) ആണ് മരിച്ചത്. വെള്ളാറപ്പള്ളി- മാരാംകുന്ന് റോഡിൽ ഞായർ വൈകിട്ട് നാലരയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്‌ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു(23)വിനെ അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയായ അപ്പു ദീർഘകാലമായി ചാമംപതാലിൽ സ്ഥിരതാമസമാണ്. കള്ളുചെത്താൻ സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

നിലത്തുവീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ചശേഷം അപ്പു ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ചാമംപതാൽ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായും ഇതിന്റെ വൈരാ​ഗ്യത്തിലാണ് ആക്രമണം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. രക്തംവാർന്ന്‌ റോഡിൽ കിടക്കുകയായിരുന്ന ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top