22 August Thursday

പൊലീസ‌ുകാരനെ കുത്തിക്കൊന്നയാൾക്ക‌് ജീവപര്യന്തം തടവ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

കൊച്ചി
പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. സിവിൽ പൊലീസ് ഓഫീസറായിരുന്ന മനോജിനെ കൊന്ന കേസിലെ പ്രതിയായ ഇടുക്കി തങ്കമണി മണിയമ്പാറയിൽ തോമസിന്റെ ശിക്ഷയാണ് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, അശോക് മേനോൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. 2011 മെയ് 21നാണ് കേസിനാസ്പദമായ സംഭവം.

ഇടുക്കി ചെറുതോണി പെട്രോൾ പമ്പിനുസമീപമാണ് മനോജിനെ കുത്തിയത്. കേസിൽ തോമസിനെ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ വിധിയെ ചോദ്യംചെയ്താണ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അപ്പീൽ തള്ളി ഹൈക്കോടതി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top