27 September Monday

ജയിലില്‍നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

തിരുവനന്തപുരം>  ജയിലില്‍നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ചയാണ് അനില്‍ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഇയാള്‍ ഒളിവിലായിരുന്നു.ഹോളോബ്രിക്‌സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

 നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനില്‍.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top