19 April Friday

തിരുവനന്തപുരത്ത്‌ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടാപകയെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

തിരുവനന്തപുരം> തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ യുവാവിനെ  വെട്ടിക്കൊന്നു. അനിൽ എസ് പി എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ ജീവനാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ജീവൻ  ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു ആക്രമണം.

റോഡിൽ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപകയാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ കരുതുന്നു. ഒന്നരവർഷം മുമ്പ്‌ അനിൽ ജീവന്റെ  വീട്ടിൽ കയറി ആക്രമിച്ചിട്ടുള്ളതായി പറയുന്നു. ഇതിന്റെ പകയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നു.
 


പ്രധാന വാർത്തകൾ
 Top