16 September Monday

മദ്യപാനികൾ തമ്മിൽ തൊപ്പിയൂരിയതിനെ ചൊല്ലി തർക്കം: കൊല്ലത്ത്‌ 52കാരനെ അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

കൊല്ലം> ബാറിൽ മദ്യപിച്ച് പുറത്തിറങ്ങിയവർ തമ്മിൽ തൊപ്പിയൂരിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്പതുകാരനെ അടിച്ചുകൊന്നു. പുതുവൽപുരയിടം വെടിക്കുന്ന് നേതാജി നഗർ അമ്പാടി ഹൗസിൽ രാജു (52) ആണ് അടിയേറ്റ് മരിച്ചത്. കൊല്ലം ബീച്ചിലെ ബാറിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

പള്ളിത്തോട്ടം അനുഗ്രഹനഗർ 135-ൽ ബിനൻ (25), പള്ളിത്തോട്ടം സ്നേഹതീരം നഗറിൽ ജോമോൻ (22) എന്നിവരാണ് രാജുവിനെ അടിച്ചതെന്ന് പോലീസ് പറഞ്ഞു. ബിബിന്റെ തലയിലിരുന്ന തൊപ്പി രാജു ഊരിയെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. തൊപ്പി പിടിച്ചുവാങ്ങിയ ബിബിൻ രാജുവിന്റെ മുഖത്ത് ആഞ്ഞിടിച്ചു. നിലത്തു വീണ രാജു അപ്പോൾ തന്നെ മരിച്ചു. ബാറിലെ സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് വാടി, പള്ളിത്തോട്ടം മേഖലകളിൽ വ്യാപക തിരച്ചിൽ നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top