23 August Friday

കോഴഞ്ചേരിയിൽ വിദേശ വനിതയെ കഴുത്തറുത്ത്‌ കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

പത്തനംതിട്ട> അമേരിക്കൻ സ്വദേശിയായ വൃദ്ധയെ കഴുത്തറുത്ത‌് കൊല്ലാൻ ശ്രമം. കോഴഞ്ചേരി  മാലക്കര ആനന്ദവാടി  ആശ്രമത്തിലെ താമസക്കാരിയായ നാൻസി ഡൊണാൾഡ‌്സൺ (68) നെയാണ‌് ബുധനാഴ‌്ച ഉച്ചയോടെ സൈക്കിൾ യാത്രക്കാരൻ കഴുത്തറുത്ത‌് കൊല്ലാൻ ശ്രമിച്ചത‌്. കഴുത്തിൽ 10 സെന്റീമിറ്റർ നീളത്തിലും ഒന്നര സെന്റീമീറ്റർ  ആഴത്തിലുമുള്ള മുറിവുണ്ട‌്.

സംഭവം നടന്ന ഉടൻതന്നെ ഇവരെ മാലക്കര സെന്റ‌് തോമസ‌് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.  കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. സൈക്കിൾ യാത്രക്കാരനെ കുറിച്ച‌് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top