04 April Saturday

യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

അരുണ്‍, ശരത്‌

വൈപ്പിൻ
യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറുപ്രതികളിൽ രണ്ടു പേരെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി നായരമ്പലം വെളിയത്താംപറമ്പ് നികത്തിത്തറ അരുൺ (23), നാലാം പ്രതി നെടുങ്ങാട് തുണ്ടിയിൽ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്. 

നായരമ്പലം  സ്വദേശികളായ മനു, വിനീഷ് എന്നിവരാണ് ആക്രമത്തിനിരയായത്. ഇരുമ്പുവടിക്ക് അടിയേറ്റ് തലയോട് പൊട്ടിയ മനു ആശുപത്രിയിൽ ചികിത്സയിലാണ്.  വിനീഷിന്റെ കാലും കൈയും ഒടിഞ്ഞു. നായരമ്പലം ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്.

സംഘം ചേർന്നുള്ള ആക്രമണത്തിനും വധശ്രമത്തിനുമാണ്‌ പ്രതികൾക്കെതിരെ കേസ്‌.  ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു. പിടികിട്ടാനുള്ള നാലുപേർ   ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഞാറക്കൽ സിഐ എം കെ മുരളിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ സംഗീത് ജോബ്, എഎസ്ഐ ഷാഹിർ, സിപിഒ മിറാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്‌.


പ്രധാന വാർത്തകൾ
 Top