02 March Tuesday

ആഗ്രഹിച്ച കാര്യങ്ങൾ കേട്ടു, പുതിയ നിർദേശങ്ങളും നിക്ഷേപവും ബജറ്റിൽ കാണുന്നത് ഏറെ സന്തോഷം: തുമ്മാരുകുടി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


തിരുവനന്തപുരം
കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളും എപ്പോഴും എഴുതുന്ന വിഷയങ്ങളുമാണ്‌ ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ബജറ്റിലുള്ളതെന്ന്‌ ഐക്യരാഷ്ട്ര സഭാ ദുരന്തനിവാരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഇവയിലൊക്കെ പുതിയ നിർദേശങ്ങളും പണത്തിന്റെ നിക്ഷേപവും ബജറ്റിൽ കാണുന്നത്‌ ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റിന്റെ പൂർണരൂപം:

തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം കുറേ കേട്ടിരുന്നു. നിർമിത ബുദ്ധി, ‌നോളജ്‌ ഇക്കോണമി, സ്‌കിൽ ട്രെയിനിങ് ഇൻഡസ്ട്രി 4.0, ഉന്നത വിദ്യാഭ്യാസ രംഗം, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, സെന്റർ ഓഫ് എക്സെലൻസ്, പ്രകൃതി സൗഹൃദമായ വികസനം, കോവിഡ് കൊണ്ടുവരുന്ന സാധ്യതകൾ, വർക്ക് ഫ്രം ഹോം, സ്ത്രീകളുടെ കരിയർ ബ്രേക്ക്, സ്ത്രീ സുരക്ഷ....

ഞാൻ എപ്പോഴും എഴുതുന്ന വിഷയങ്ങൾ. ഇവയിൽ ഒക്കെ പുതിയ നിർദേശങ്ങളും പണത്തിന്റെ നിക്ഷേപവും  ബജറ്റിൽ കാണുന്നത് ഏറെ സന്തോഷം നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top