15 November Friday

മൂന്നാർ മലയിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഗതാഗതം പുന:സ്‌ഥാപിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

മൂന്നാർ> കനത്ത പേമാരിയെത്തുടർന്ന് കൊച്ചി– -മധുര ദേശീയപാതയിൽ ലാക്കാട്‌ ഗ്യാപ്പിലുണ്ടായ   മലയിടിച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നിർമ്മാണത്തൊഴിലാളികളായ ഉദുമൽ, കമാൽഎ്രന്നിവരെയാണ്‌   കാണാതായത്‌. ഉദുമലിന്റെ മൃതദേഹമാണ്‌ കണ്ടെടുത്തത്‌.

 തമിഴ്നാട് വത്തലകുണ്ട് സ്വദേശി പാൽരാജ്(45) പട്ടാമ്പി സ്വദേശികളായ സുധീർ, ചിന്നൻ, ഭാഗ്യരാജ്‌ എന്നിെ്രര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ദേശീയപാതയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ഒരു ടിപ്പർ ലോറി പാറ വീണ് പൂർണമായി തകർന്നു.

ചൊവ്വാഴ്ച പകൽ ഒന്നര മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിനുശേഷം മൂന്നരയോടെ മുമ്പ്‌ ഇടിഞ്ഞതിന്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും താഴേക്ക്‌ പതിക്കുകയായിരുന്നു. റോഡിലെ കല്ല് പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാർ സ്ഥലത്തുനിന്ന്‌ മാറിയിരുന്നതായി കരുതുന്നു.

കൂടുതൽ വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ പാറയും മണ്ണും നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കനത്തമഴയിൽ ജൂലൈ 27 നാണ് ഇവിടെ വൻ തോതിൽ മണ്ണിടിച്ചിലുണ്ടായത്. പാറകളും മണ്ണും നീക്കം ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .
 


പ്രധാന വാർത്തകൾ
 Top