Deshabhimani

മുനമ്പം ഭൂമി പ്രശ്‌നം ; ജുഡീഷ്യൽ കമീഷനെ 
നിയമിച്ച് വിജ്ഞാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:17 AM | 0 min read


തിരുവനന്തപുരം
എറണാകുളം മുനമ്പത്തെ ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ജുഡീഷ്യൽ കമീഷനെ നിയമിച്ച്‌ സർക്കാർ വിജ്ഞാപനമിറങ്ങി. റിട്ട. ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായരാണ്‌ കമീഷൻ. മൂന്നുമാസമാണ്‌ കാലാവധി. കമീഷന്റെ പരിഗണനാവിഷയങ്ങളും തീരുമാനിച്ചു.

മുനമ്പത്ത്‌ വർഷങ്ങളായി താമസിക്കുന്നവരും വഖഫ്‌ ബോർഡുമായുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തർക്കത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കമീഷൻ നിർദേശിക്കും.  

പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1-ൽ ഉൾപ്പെട്ട വസ്‌തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക, ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന്‌ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ്‌  പരിഗണനാ വിഷയങ്ങൾ.   കമീഷന്‌ എറണാകുളത്ത്‌ ഓഫീസ്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home