18 May Tuesday

വിലക്കോ, ഒതുക്കിയതോ ; വടകരയിൽ മുല്ലപ്പള്ളി പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


കോഴിക്കോട്‌
ജന്മനാട്ടിൽ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ  പ്രചാരണത്തിൽനിന്ന്‌ തഴയുന്നതിൽ കോൺഗ്രസുകാർക്ക്‌ പ്രതിഷേധം. വടകര നിയമസഭാ മണ്ഡലത്തിൽ മുല്ലപ്പള്ളിയെ യോഗങ്ങളിൽ പങ്കെടുപ്പിച്ചില്ലെന്നതാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പരാതി.   കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയെത്തിയപ്പോൾ മാത്രമാണ്‌ മുല്ലപ്പള്ളിക്ക്‌ വേദി ലഭിച്ചത്‌. വടകര സീറ്റ്‌ ആർഎംപിക്ക്‌ നൽകിയതിനെ തുടർന്നാണ്‌ മുല്ലപ്പള്ളിയോടുള്ള അവഗണന. മുസ്ലിംലീഗിലെയും കോൺഗ്രസിലെയും ഒരുവിഭാഗമാണ്‌ കെപിസിസി പ്രസിഡന്റിനെ ഒതുക്കുന്നതിന്‌ പിന്നിൽ. ആർഎംപിക്ക്‌ സീറ്റ്‌ നൽകുന്നതിൽ മുല്ലപ്പള്ളിക്ക്‌ താൽപ്പര്യമുണ്ടായിരുന്നില്ല. കോൺഗ്രസ്‌ മത്സരിക്കണമെന്ന പ്രവർത്തകരുടെ വികാരത്തിനൊപ്പമായിരുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ലീഗിലെ ഒരുവിഭാഗവും സമ്മർദം ചെലുത്തിയതിനെ തുടർന്നാണ്‌‌ മുല്ലപ്പള്ളി വഴങ്ങിയതും.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡായ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിൽ ആർഎംപിക്കായി കോൺഗ്രസ്‌ സ്ഥാനാർഥിയെ പിൻവലിക്കാൻ നിർബന്ധിതനായിരുന്നു.  ആ നടപടിയിൽ അസ്വസ്ഥനായിരുന്ന മുല്ലപ്പള്ളിയെ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ വീണ്ടും അപമാനിക്കുകയാണെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്‌. പ്രചാരണത്തിനായി വടകരയിൽ നൽകിയ ഒരുകോടി രൂപ എവിടെ എന്ന ചോദ്യവും കോൺഗ്രസ്‌ പ്രവർത്തകർ ഉയർത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top