23 November Monday
ഒരു വാർഡ്‌ വെൽഫെയർ പാടിക്ക്‌

മുല്ലപ്പള്ളിയുടെ നാട്ടിലും ജമാഅത്തെ – യുഡിഎഫ്‌ സഖ്യം; മത്സരിക്കാൻ വാർഡും തീരുമാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020
കോഴിക്കോട്‌ > കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടിലും  ജമാഅത്തെ ഇസ്ലാമി– യുഡിഎഫ്‌ സഖ്യത്തിന്‌ ധാരണയായി. മുല്ലപ്പള്ളിയുടെ  തട്ടകമായ  അഴിയൂർ പഞ്ചായത്തിൽ ‌ ജമാഅത്തെ ഇസ്ലാമി നേതൃത്വംനൽകുന്ന പാർടിയുമായി പരസ്യ  സഖ്യത്തിനാണ്‌ യുഡിഎഫ് തീരുമാനം. ആകെയുള്ള 17 വാർഡുകളിൽ ഒരു സീറ്റ് വെൽഫെയർ പാർടിക്ക് നൽകും. മറ്റ് വാർഡുകളിൽ ആർഎംപി - –-യുഡിഎഫ് സ്ഥാനാർഥികളെ ‌  വെൽഫെയർ പാർടി പിന്തുണക്കും.
 
യുഡിഎഫ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്‌  ധാരണയെന്ന് കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ്‌  പി ബാബുരാജ് പറഞ്ഞു.  ധാരണപ്രകാരം ഏഴ് സീറ്റുകളിൽ വീതം കോൺഗ്രസും മുസ്ലിംലീഗും മത്സരിക്കും. രണ്ട്‌ സീറ്റ് ആർഎംപിക്കും ഒന്ന്‌ വെൽഫെയർ പാർടിക്കുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top