29 February Saturday

മുല്ലപ്പള്ളിയെ തള്ളി ഐഎൻടിയുസി; മാന്നാറിൽ ഭരണഘടന സംരക്ഷണ സദസില്‍ പങ്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

മാന്നാര്‍ > കെപിസിസിയുടെ തീരുമാനത്തെതള്ളി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മാന്നാര്‍ പോസ്റ്റാഫിസ് ജങ്ഷനില്‍ നടത്തിയ ഭരണഘടന സംരക്ഷണ സദസില്‍ ഐഎന്‍ടിയുസി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. സംസ്ഥാനത്ത് പൗരത്വ നിുയമത്തിനെതിരെ നടത്തുന്ന സംയുക്ത സമരത്തില്‍ പങ്കെടുക്കേണ്ട എന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനത്തെ തള്ളിയാണ് ഐഎന്‍ടിയുസി നേതാവ് അബ്ദുള്‍ റഹ്മാന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തത്. സദസ് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാര്‍ ഉദ്ഘാടനം ചെയ്തു. പി ജി രാജപ്പന്‍ അധ്യക്ഷനായി.

കെ പി പ്രദീപ്, പി എന്‍ ശെല്‍വരാജന്‍, എം കെ മനോജ്, ജി ഹരികുമാര്‍, പാര്‍ഥ സാരഥി, മുരളീധരക്കുറുപ്പ്, മുഹമ്മദ് ഫാനി, മധു, ജി ബിമല്‍, കെ കെ ചന്ദ്രന്‍, രജിതകുമാരി, ശശികുമാര്‍ ചെറുകോല്‍, ടി കെ ഗോപിനാഥന്‍, അശ്പാല്‍ രാജ് എന്നിവര്‍ സംസാരിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top