26 September Monday

മുല്ലപ്പെരിയാറിൽ 
134.2 അടി ; മലങ്കര 
അണക്കെട്ടിന്റെ 6 ഷട്ടർ 
ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ രാവിലെ ആറിന് 134.2 അടി എത്തി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1806.20 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1667 ഘനയടി വീതം വെള്ളം കൊണ്ടുപോയി. രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ 50.8 മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് ഒരു മില്ലിമീറ്ററും മഴപെയ്തു.  മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 48 മണിക്കൂറിനുള്ളിൽ രണ്ടടി വെള്ളം ഉയർന്ന് 68.5 ആയി. 71 അടി സംഭരണശേഷിയുള്ള അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഉയർന്നതോതിലാണ്. വൈഗ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 66.8 മില്ലിമീറ്റർ മഴപെയ്തു.

വൈഗ രണ്ടാംഘട്ട 
മുന്നറിയിപ്പുനൽകി
വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് പൊതുമരാമത്ത് അധികൃതർ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി.
തിങ്കൾ വൈകിട്ട് ആറോടെ അണക്കെട്ടിലെ ജലനിരപ്പ് 68.5 അടി എത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുല്ലപ്പെരിയാർ, കോട്ടക്കുടി നദി, മൂല വൈഗൈ നദി എന്നിവിടങ്ങളിൽനിന്ന് വെള്ളംതുറന്നുവിട്ടതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.

മലങ്കര 
അണക്കെട്ടിന്റെ 6 ഷട്ടർ 
ഉയർത്തി
കനത്ത മഴയെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ ആറ്‌ ഷട്ടറും 1.20 സെന്റിമീറ്റർ  വീതം ഉയർത്തി. തിങ്കൾ വൈകിട്ടോടെ അണക്കെട്ടിലെ ജലനിരപ്പ് 40.38 മീറ്ററായി. പരമാവധി സംഭരണശേഷി 42 മീറ്ററാണ്. 266.38  ഘനമീറ്റർ വെള്ളമാണ് തൊടുപുഴ ആറ്റിലേക്ക് ഒഴുക്കുന്നത്‌. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ പറഞ്ഞു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top