05 December Thursday

ജലനിരപ്പ് താഴ്‌ന്നു ; മുല്ലപ്പെരിയാർ: തമിഴ്‌നാട്‌ 
കൂടുതൽ വെള്ളം കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ജലനിരപ്പ് 121 അടിക്ക് താഴെ എത്തിയപ്പോൾ തേക്കടി ബോട്ട് ലാൻഡിങ്ങിൽനിന്നുള്ള ദൃശ്യം


കുമളി
ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ടെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴേക്ക്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനേക്കാൾ അധികം വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നതാണ് ജലനിരപ്പ് വലിയതോതിൽ കുറയാൻ കാരണം. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 120.75 അടി ആയിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.75 അടി വെള്ളമുണ്ടായിരുന്നു. ചൊവ്വാ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കന്റിൽ 866 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 980 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 23.4 മില്ലീമീറ്ററും തേക്കടിയിൽ 7.4 മില്ലീമീറ്ററും കുമളിയിൽ എട്ട്‌ മില്ലീമീറ്ററും മഴ പെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top