തിരുവനന്തപുരം > കെ സുരേന്ദ്രൻ നുണകൾ ആവർത്തിക്കുമ്പോൾ കേരളം സത്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നുണ പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ ആശയം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
ദേശീയപാത വികസനത്തിന് കേരളം വാഗ്‌ദാനംചെയ്‌ത പണം നൽകിയില്ലെന്നതിന് കഴിഞ്ഞ ദിവസം മറുപടി നൽകിയതാണ്. ദേശീയപാത - 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം തുക നൽകിയതിന്റെ വിശദാംശം കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലമെന്റിൽ കൃത്യമായി വിശദീകരിച്ചിരുന്നു. സംശയമുണ്ടെങ്കിൽ കെ സുരേന്ദ്രന് പാർലിമെന്റിലെ രേഖകൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..