17 November Sunday

"മുഹമ്മദ് അസ്നാന‌് വിട'; ഒടുവിൽ രക്താര്‍ബുദത്തിനു മുന്നിൽ കീഴടങ്ങി അഞ്ച‌് വയസ്സുകാരന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

മുഹമ്മദ് അസ്നാൻ

തൃശൂർ> രക്താര്‍ബുദം ബാധിച്ച പടിയൂര്‍ സ്വദേശി അഞ്ച് വയസ്സുകാരന്‍ അസ്നാന്‍ നിര്യാതനായി. അസ്നാന്റെ ജീവൻ നിലനിർത്താനുള്ള ഏക മാർഗമായ സമാനമായ മൂലകോശം കണ്ടെത്തുന്നതിന് വേണ്ടി സന്നദ്ധസംഘടനകളും മനുഷ്യസ്നേഹികളും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖം മാറുന്നതിനാവശ്യമായ സമാനമായ മൂലകോശം കണ്ടെത്തുന്നതിന് വേണ്ടി പതിനായിരത്തിലധികം പേരാണ് അസ്നാന് വേണ്ടി സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച മൂലകോശ നിർണ്ണയ ക്യാമ്പുകളിൽ തങ്ങളുടെ മൂലകോശം ദാനം ചെയ്യാൻ സമ്മതപത്രം നൽകിയത്. പടിയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഊളക്കല്‍ അക്ബര്‍ ഷാഹിന ദമ്പതികളുടെ മകനാണ് അസ്നാന്‍.


പ്രധാന വാർത്തകൾ
 Top