03 August Monday

പാലക്കാട്‌ 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020

പാലക്കാട് > ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ഉമ്മ കുത്തിക്കൊന്നു,ഇളയകുട്ടിയെ റോഡിലേക്കെറിഞ്ഞ് പരിക്കേൽപ്പിച്ചു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിൽ തെയ്യോട്ടുചിറ വാർഡിലാണ് ദാരുണസംഭവം നടന്നത്.ഭീമനാട് വടശ്ശേരിപ്പുറം ചേപ്പുകാലായി ജമാലിയ മദ്രസ്സക്കു സമീപം നാലകത്ത് വീട്ടിൽ ഹംസയുടെ മകൾ ഹസ്നത്ത് ബീഗമാണ് സ്വന്തം മകനെ നിഷ്ഠൂരമായി കൊന്നത്.
മുഹമ്മദ് ഇർഫാൻ (7) ആണ് കൊല്ലപ്പെട്ടത്.

ഒമ്പതുമാസം പ്രായമായ ഇളയകുട്ടി ഉനൈസ ക്കാണ് തലക്ക് പരിക്കേറ്റത്.പരിക്കേറ്റ കുട്ടിയെ ആദ്യം അലനല്ലൂർ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് വട്ടമ്പലം മദർ കെയർ ആശുപ്പത്രിയിലും പ്രവേശിപ്പിച്ചു. ഷൊർണൂർ ഡിവൈഎ‌സ്‌പിപിഎൻ മുരളീധരൻ, നാട്ടുകൽ സിഐ ജെടി അനീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി.

ഹസ്നത്ത് ബീഗത്തിൻ്റെ ഭർത്താവ് ആലുവ സ്വദേശി സക്കീർഹുസൈൻ്റെ രണ്ടാം വിവാഹമാണിത്. ഇദ്ദേഹം ആലുവയിൽ മതാദ്ധ്യാപകനാണ്.
ഹസ്നത്ത് ബീഗം കുറച്ചു കാലമായി മാനസികാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് നാട്ടുകാർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top