02 December Monday

അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

തൃശൂർ > തൃശൂരിൽ വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വീവൺ നഗറിൽ നാട്ടുവള്ളി വീട്ടിൽ മാലതി (73), മകൻ സുജീഷ് (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒന്നിലേറെ ദിവസത്തെ പഴക്കമുണ്ട്.

ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വിദേശത്തായിരുന്ന സുജീഷ് ആറുവർഷമായി നാട്ടിലെത്തിയിട്ട്‌. ശശിധരനാണ്‌ മാലതിയുടെ ഭർത്താവ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top