താനൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ
താനൂർ > അമ്മയേയും മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പീടികയ്ക്ക് സമീപം താമസിക്കുന്ന ലക്ഷ്മി (ബേബി- 74), മകൾ ദീപ്തി (36) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. ലക്ഷ്‌മി തൂങ്ങിയനിലയിലും മകൾ ദീപ്തി കട്ടിലിൽ മരിച്ചുകിടക്കുന്നനിലയിലുമായിരുന്നു.
താനൂർ ഡിവൈഎസ്‌പി പയസ് ജോർജ്, ഇൻസ്‌പെക്ടർ ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ (റിട്ട. മിലിട്ടറി). മറ്റ് മക്കൾ: ദീപക്, ലിജേഷ്. മരുമക്കൾ: രേഷ്മ, ലിസി.
0 comments